വെള്ളാപ്പള്ളിയ്ക്ക് എതിരെ ആഞ്ഞടിച്ച് സിനിമാ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ

single-img
30 November 2015

Unnikrishnan

കോഴിക്കോട്: പാളയത്ത് അഴുക്ക്ചാൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി നടേശൻനടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ബി ഉണ്ണിക്കൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അപകടകാരിയായ സാമുദായിക നേതാവ് വെള്ളാപ്പള്ളി നടേശനാണെന്ന് ബി ഉണ്ണിക്കൃഷ്ണൻതുറന്നടിച്ചു. നൗഷാദിന്റെ ഓർമ്മയെ അവഹേളിച്ച വെള്ളാപ്പള്ളിയോട് കേരള മന:സാക്ഷി പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുതിയ പാർട്ടിയുണ്ടാക്കുമ്പോൾ അതിന് ജർമ്മനിയുടെ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലറിന്റെ സ്വസ്തിക തന്നെ മതിയെന്ന് ബിഉണ്ണിക്കൃഷ്ണൻ  പരിഹസിക്കുകയും ചെയ്തു.

ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:- “കേരളം കണ്ട ഏറ്റവും പ്രതിലോമകാരിയായ, അപകടകാരിയായസാമുദായിക നേതാവ്‌ ആരാണെന്ന ചോദ്യത്തിന്‌ ഒരൊറ്റ ഉത്തരമേ ഇനിയുള്ളൂ; ആത്മത്യാഗത്തിലൂടെ മനുഷ്യസ്നേഹത്തിന്റെ ഏറ്റവുംമഹനീയ മാതൃക കാണിച്ച നൗഷാദിന്റെ ഓർമ്മയെ അവഹേളിച്ച വെള്ളാപ്പള്ളി നടേശൻ, കേരള മന:സാക്ഷി താങ്കളോട്‌ പൊറുക്കില്ല. പുതിയപാർട്ടി ഉണ്ടാക്കുമ്പോൾ ചിഹ്നത്തിന്റെ കാര്യത്തിൽ ഒരു കൺഫ്യൂഷനും വേണ്ട: ഹിറ്റ് ലറിന്റെ സ്വസ്തിക തന്നെ മതി.”

കേരളത്തിൽ മരിക്കുന്നെങ്കിൽ മുസ്ലീമായി മരിക്കണമെന്നാണ് വെള്ളാപ്പള്ളി പരിഹസിച്ചത്.നൗഷാദിന്റെ വീട് സന്ദർശിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി, നൗഷാദിന്റെ കുടുംബത്തിന് സാമ്പത്തികസഹായം നൽകുമെന്നും ഭാര്യക്ക് സർക്കാർ ജോലി നൽകുമെന്നും  പറഞ്ഞിരുന്നു.  ഇവിടെ ജാതിയും മതവുമില്ല. എന്നാല്‍ അപകടത്തില്‍ മരിച്ച ഹാന്‍ഡ്‌ബോള്‍താരങ്ങളുടെ കുടുംബത്തെ സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തിയിരുന്നു.