ബിഎസ്എഫ് ജവാന്‍ ഉള്‍പ്പെടുന്ന പാകിസ്താന്‍ ചാരസംഘം അറസ്റ്റില്‍

single-img
30 November 2015

RTA6G9aEc

പാക് ചാരസംഘടനയായ ഐഎസ്‌ഐക്കുവേണ്ടി വിവരങ്ങള്‍ ചോര്‍ത്തിയിരുന്ന സംഘത്തെ ഡല്‍ഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരു ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിളും ഉള്‍പ്പെടുന്നു. ഇവരില്‍നിന്നു രാജ്യ സുരക്ഷയെ സംബന്ധിച്ച അതിപ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുന്ന രേഖകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍.

അറസ്റ്റിലായവരില്‍ ഒരു ഐഎസ്‌ഐ ഏജന്റും ഉള്‍പ്പെടുന്നു. ജമ്മുകാഷ്മീര്‍ രജൗരി സ്വദേശിയായ കഫയ്ത്തുള്ള ഖാന്‍ എന്ന മാസ്റ്റര്‍ രാജ(44), ബിഎസ്എഫിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റഷീദ് എന്നിവരാണ് അറസ്റ്റിലായവരില്‍ രണ്ടുപേര്‍. ഇവരില്‍നിന്നു ലഭിച്ച വിവരമനുസരിച്ച് ജമ്മു റെയില്‍വേ സ്റ്റേഷനില്‍നിന്നു രണ്ടുപേരെക്കൂടി അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഇവരുടെ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്ന കൂടുതല്‍ പേരെ ക്രൈം ബ്രാഞ്ച് നിരീക്ഷിച്ചുവരികയാണ്.