മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഡി.ജി.പി ജേക്കബ് തോമസിന് അനുമതിയില്ല • ഇ വാർത്ത | evartha
Kerala

മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഡി.ജി.പി ജേക്കബ് തോമസിന് അനുമതിയില്ല

jacob thomasമുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഡി.ജി.പി ജേക്കബ് തോമസിന് അനുമതിയില്ല. ചീഫ് സെക്രട്ടറിയാണ് അനുമതി നിഷേധിച്ചത്. അഖിലേന്ത്യ സര്‍വീസ് ചട്ടം അനുസരിച്ച് ഒരു ഉദ്യോഗസ്ഥന് ഭരണതലവനെതിരെ കേസുകൊടുക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കാനാകില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്. സ്വകാര്യ പരാതിയാണെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്. അല്ലാത്ത പക്ഷം വിരമിച്ച ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകാം എന്ന നിലപാട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അറിയിച്ചു.തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ നിയമനടപടി സ്വീകരിക്കുന്നതിന് അനുമതി തേടിയാണ് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കിയത്. ഇത് ആദ്യമായാണ് ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്കെതിരേ നിയമനടപടിക്ക് അനുമതി തേടിയത്.