രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി പട്ടേലായിരുന്നുങ്കിൽ ഇന്ത്യ മറ്റൊരു പാക്കിസ്ഥാനായി മാറിയേനെയെന്ന് ദളിത് സാഹിത്യകാരൻ കാഞ്ച ഇലയ്യ

single-img
30 November 2015

maxresdefault

ന്യൂഡൽഹി :  ജവഹർലാൽ നെഹ്‌റുവിന് പകരം സർദാർ വല്ല‌ഭായ് പട്ടേലായിരുന്നു പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രിയെങ്കിൽ ഇന്ത്യയുടെ അവസ്ഥ ഇപ്പോൾ പാക്കിസ്ഥാന്റേതിന് സമാനമായി മാറിയേനെയെന്ന് ദലിത് എഴുത്തുകാരനായ കാഞ്ച ഇലയ്യ. ‘റീ ഇമേജിങ് ദി റിപ്പബ്ലിക്സ് ഐക്കൺസ്: പട്ടേൽ, നെഹ്റു ആൻഡ് അംബേദ്കർ’ സംവാദത്തിൽ പങ്കെ‌ടുത്ത് സംസാരിക്കുകയായിരുന്നു കാഞ്ച ഇലയ്യ.

പട്ടേൽ പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഹിന്ദു മഹാസഭയുടെ അടുത്ത അനുയായിയായിരുന്ന അദ്ദേഹം, ഇന്ത്യൻ ഭരണഘടന രൂപീകരിക്കാനുള്ള ദൗത്യംഡോ. ബി.ആർ. അംബേദ്കറിന് പകരം മനുസ്മൃതിയിൽ വിശ്വസിക്കുന്ന ആരെയെങ്കിലും ഏൽപ്പിച്ചേനെയെന്നും കാഞ്ച ഇലയ്യ അഭിപ്രായപ്പെട്ടു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യൻ ജനാധിപത്യം ഇതിനോടകം തകർന്നു തരിപ്പണമായേനെയെന്നും ഇലയ്യ പറഞ്ഞു.

സർദാർ വല്ലഭായ് പട്ടേലിന്റെ പാരമ്പര്യത്തിനായി ബിജെപിയും നരേന്ദ്ര മോദിയും അവകാശവാദമുന്നയിച്ചു വരുന്ന വേളയിലാണ് പട്ടേലിനെതിരെവിമർശനവുമായി കാഞ്ച ഇലയ്യ രംഗത്തെത്തിയത്. ഇന്ത്യയുടെ പ്രധാനമന്ത്രി പട്ടേൽ ആയിരുന്നെങ്കിൽ ജനാധിപത്യ രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെയാത്ര തികച്ചും വ്യത്യസ്തമാകുമായിരുന്നെ‌ന്ന് ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടായിരുന്നുകാഞ്ചയുടെ പ്രതികരണം.