നൗഷാദിനെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് വി എസ്

single-img
30 November 2015

18tvcgn03_VS_Re_19_1242346fകോഴിക്കോട്ട് മാന്‍ഹോളില്‍ വീണവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടമായ  നൗഷാദിനെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . ‘വെള്ളാപ്പള്ളിയുടെ പ്രസ്താന അങ്ങേയറ്റം ഹീനവും നിഷ്ഠൂരവുമാണ്. വര്‍ഗ്ഗീയസ്പര്‍ധ ഇളക്കിവിടുന്ന പ്രസ്താവന നടത്തിയ നടേശനെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്’, വി എസ് ആവശ്യപ്പെട്ടു.