ചൈനയിൽ ബീഫ് കമ്മി; ഇറച്ചിയ്ക്കായി ക്ലോണിങ്ങിലൂടെ കന്നുകാലികളെ ഉത്‌പാദിപ്പിക്കാനൊരുങ്ങുന്നു  

single-img
30 November 2015

Animal-cloning

ബെയ്‌ജിങ്‌: ഇന്ത്യയിൽ ബീഫ്‌ ഇറച്ചി സൃഷ്ടിക്കുന്ന പ്രശ്നങ്ങൽ ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. എന്നാൽ ചൈനയിൽ ബീഫ് കിട്ടാനില്ലാത്ത അവസ്ഥയാണ്. രാജ്യത്ത് ബീഫ് ഉപഭോഗം വർദ്ധിക്കുകയും ബീഫ് ലഭ്യമാകാത്ത സാഹചര്യത്തിൽ ചൈന ക്ലോനിങ്ങിലൂടെ കന്നുകാലികളെഉത്പാദിപ്പിക്കാനൊരുങ്ങുകയാണ്.

രാജ്യത്തെ മാംസ ലഭ്യതയിലുള്ള കുറവ്‌ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുത്തൻ സാങ്കേതിക വിദ്യയുമായി ചൈന രംഗത്തെത്തുന്നത്.ഇതിനായി ലോകത്തിലെതന്നെ ഏറ്റവും വലിയ ഫാക്ടറിയുമാണ് ചൈന നിർമിച്ചിരിക്കുന്നത്.

ഇറച്ചിക്കാവശ്യമായ കന്നുകാലികളെ ഉത്‌പാദിപ്പിക്കാന്‍ നിലവില്‍ ചൈനയിലെ കർഷകർക്ക്‌ കഴിയുന്നില്ല എന്നതാണ് കാരണം. ഈ സാഹചര്യത്തിലാണ്‌തുടക്കമെന്ന നിലയിൽ ആദ്യവർഷം ഫാക്‌ടറിയിൽ നിന്നും പത്തുലക്ഷം കന്നുകാലികളെ ഉത്‌പാദിപ്പിക്കുന്നത്‌. ടിയാൻജിൻ നഗരത്തിലൊരുങ്ങുന്നഫാക്ടറിക്ക്‌ ഏകദേശം 313 മില്ല്യന്‍ ഡോളർ മുടക്കുമുതൽ വരുമെന്ന്‌ അധികൃതർ പറയുന്നു. ആവശ്യമെങ്കിൽ മറ്റ്‌ രാജ്യങ്ങളുമായി സാങ്കേതിക വിദ്യപങ്കുവയ്ക്കാമെന്ന സൂചനയും പദ്ധതിയുടെ മേധാവിയായ സിയാവോ-ചുന്‍ സു നൽകുന്നു.