യു‌ഡി‌എഫ് സര്‍ക്കാര്‍ പുറത്തുപോകും വരെ ബിജെപി ജനകീയ പ്രക്ഷോഭം നടത്തും: വി.മുരളിധരന്‍

single-img
30 November 2015

Muraleedharanഅഴിമതിയില്‍ മുങ്ങിക്കുളിച്ച യു‌ഡി‌എഫ് സര്‍ക്കാര്‍ പുറത്തുപോകും വരെ ബിജെപി ജനകീയ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളിധരന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ അഴിമതി ആരോപണം കേള്‍ക്കാത്ത ഒരു മന്ത്രി പോലുമില്ല. പല മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ അഴിമതി സര്‍ക്കാരിന് ഒരു ജനപിന്തുണയും നിലവിലില്ല എന്നും മുരളിധരന്‍ പറഞ്ഞു . അഴിമതി സര്‍ക്കാര്‍ പുറത്തുപോകൂ എന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ നിയമസഭാ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളിധരന്‍.