ഫോക്‌സ്‌വാഗണ്‍ന്റെ കോംപാക്റ്റ് സെഡാന്‍ അടുത്ത വര്‍ഷം

single-img
30 November 2015

Foxഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള വാഹന സെഗ്‌മെന്റുകളില്‍ ഒന്നാണ് കോംപാക്റ്റ് സെ!ഡാന്‍. മാരുതിയുടെ സ്വിഫ്റ്റ് ഡിസയറാണ് ഈ വിഭാഗത്തില്‍ ഇപ്പോള്‍ അരങ്ങ് വാഴുന്നത്. കൂടാതെ മറ്റ് പ്രുമുഖ വാഹന നിര്‍മ്മാതാക്കള്‍ക്കെല്ലാം കോംപാക്റ്റ് സെഡാനുകളെ വിപണിയിലെത്തിച്ചിട്ടുമുണ്ട്.

ഹോണ്ട അമേയ്‌സ്, ഹ്യുണ്ടേയ് എക്‌സെന്റ്, ഫോഡ് ഫിഗോ അസ്‌പെയര്‍, ടാറ്റ സെസ്റ്റ് തുടങ്ങിയവരാണ് ഇന്ത്യയില്‍ പ്രമുഖരായ നാലുമീറ്ററില്‍ താഴെ നീളമുള്ള ചെറു സെഡാനുകള്‍. ഇപ്പോള്‍ കോംപാക്റ്റ് സെ!ഡാന്‍ വിപണിയിലെത്തിക്കാന്‍ ഫോക്‌സ്!വാഗണും ഒരുങ്ങുകയാണ്. ചെറു സെഡാന്റെ നിര്‍മാണത്തിനായി 720 കോടിരൂപയുടെ നിക്ഷേപം നടത്തിയതായി ഫോക്‌സ്!വാഗണ്‍ നേരത്തെ അറിയിച്ചിരുന്നു.

ഫോക്‌സ്!വാഗണിന്റെ പോളോ ഹാച്ച്ബാക്കിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന കാറിന് പോളോയിലെ 1.2 ലിറ്റര്‍പെട്രോള്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാകും ഉപയോഗിക്കുക. അടുത്ത ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്നഓട്ടോ എക്‌സ്‌പോയില്‍ കാര്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം പകുതിയോടു കൂടി ഇന്ത്യന്‍ നിരത്തുകളിലും പുതിയ കോംപാക്റ്റ് സെ!ഡാന്‍ ഫോക്‌സ്‌വാഗണ്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.