നിയമസഭ പ്രക്ഷുബ്ദം

single-img
30 November 2015

Niyamasabha

പതിമൂന്നാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തില്‍ ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ ബാബുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവക്യം മുഴക്കുന്നു. കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും.

തദ്ദേശ തെരഞ്ഞെടുപ്പു ഫലവും കെഎം മാണിയുടെ രാജിയിലുണ്ടായ രാഷട്രീയ മുന്‍തൂക്കവും പ്രതിപക്ഷത്തിന് ആത്മവിശ്വാസ നല്‍കുന്നത്. അതിനിടയിലാണ് മാണിയുടെ ബജറ്റ് തയുന്നതുമായി ബന്ധപ്പെട്ട് സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തില്‍ ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്ത് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

എം.എല്‍.എമാര്‍ക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത് ഭരണപക്ഷത്തിന്റെ പ്രകോപനതന്ത്രമാണെന്ന വിലയിരുത്തലിലാണ് ബാര്‍ കോഴ ആരോപണത്തില്‍നിന്ന് ശ്രദ്ധ തിരിക്കുകയാണ് ഭരണപക്ഷ തന്ത്രമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.