പടന്നക്കാട്ട് സ്‌നേഹാലയത്തിലെ രണ്ടു കുട്ടികളെ കാറിനകത്ത് ശ്വാസംമുട്ടി മരിച്ചനിലയില്‍ കണ്ടെത്തി

single-img
29 November 2015

downloadകാഞ്ഞങ്ങാട് പടന്നക്കാട്ട് സ്‌നേഹാലയത്തിലെ അന്തേവാസികളായ രണ്ടു പിഞ്ചുകുട്ടികളെ കാറിനകത്ത് ശ്വാസംമുട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പടന്നക്കാട്‌ ഗുഡ്‌ഷെപ്പേഡ്‌ കോണ്‍വെന്റിനോട്‌ അനുബന്ധിച്ചുള്ള അനാഥമന്ദിരത്തിലെ ജെറിന്‍ (ആറ്‌), അഭിഷേക്‌ (ഏഴ്‌) എന്നിവരുടെ മൃതദേഹങ്ങളാണ്‌ ഇന്നലെ രാത്രി എട്ടോടെ ഉപയോഗിക്കാതെ കിടന്ന കാറിനുള്ളില്‍ കണ്ടെത്തിയത്‌. ശനിയാഴ്ച ഉച്ചയ്ക്കുശേഷം കുട്ടികള്‍ സ്‌നേഹാലയത്തിന്റെ മുറ്റത്തും മറ്റുമായി കളിച്ചിരുന്നു. വൈകിട്ട് അഞ്ചുമണിയോടെയാണ് അഭിഷേകിനേയും ജെറിനെയും കാണാതായതായി മനസ്സിലായത്.തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണു മരിച്ചനിലയില്‍ കണ്ടെത്തിയത്‌. മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.കാറിനുള്ളില്‍ ശ്വാസംമുട്ടിയാണോ മരിച്ചതെന്നും സംശയമുണ്ട്‌.