മദ്ധ്യവയസ്‌കയെ പീഡിപ്പിച്ച പാസ്റ്ററെ അറസ്റ്റുചെയ്തു

single-img
29 November 2015

crimeമദ്ധ്യവയസ്‌കയെ പീഡിപ്പിക്കുകയും അശ്ലീല ചിത്രം പകര്‍ത്തുകയും ചെയ്ത പാസ്റ്ററെ പോലീസ് അറസ്റ്റുചെയ്തു. കല്ലൂപ്പാറ കാഞ്ഞിരത്തുങ്കല്‍ ശമുവേല്‍ ജോണി (50) നെയാണ് പോലീസ് പിടികൂടിയത്. കൊടുങ്ങൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

2012 ജനവരി മുതല്‍ മാര്‍ച്ച് വരെ പായിപ്പാട് സ്വദേശിനിയെ വശീകരിച്ച് പുല്ലാട്ട് താമസിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇരുവരേയും കണ്ടെത്തി സ്ത്രീയെ ഭര്‍ത്താവിനൊപ്പം അയച്ചു. പിന്നീട് പാസ്റ്റര്‍ 17,000 രൂപ അപഹരിച്ചെന്നും നഗ്നചിത്രങ്ങള്‍ എടുത്ത് പ്രദര്‍ശിപ്പിച്ചെന്നും കാട്ടി യുവതി കോയിപ്രം പോലീസില്‍ പരാതി നല്‍കി.പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ നാടുവിട്ടിരുന്നു