മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ചോര്‍ച്ച ശക്തമായി

single-img
29 November 2015

MULLAPERIYAR DAMമുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രധാന അണക്കെട്ടിലും ബേബി ഡാമിലും വന്‍ ചോര്‍ച്ച കണ്ടെത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 16,18 ബ്ലോക്കുകളിലും 10,11,15,16,17,18 ബ്ലോക്കുകള്‍ കൂടിച്ചേരുന്ന ഭാഗത്തുമാണ് ചോര്‍ച്ച ശക്തമായിരിക്കുന്നത്. കഴിഞ്ഞദിവസം അണക്കെട്ട് സന്ദര്‍ശിച്ച ഉപസമിതി അംഗങ്ങളാണ് ആറിടത്ത് ചോര്‍ച്ച കണ്ടെത്തിയത്. ഉപസമിതി ഇന്നും അണക്കെട്ട് സന്ദര്‍ശിക്കും.ഇത്രയും ഗുരുതരമായ ചോര്‍ച്ച മുമ്പ്‌ കണ്ടിട്ടില്ലെന്ന്‌ ഉപസമിതിയിലെ കേരളത്തിന്റെ പ്രതിനിധികള്‍ വ്യക്‌തമാക്കി.

 

 

സ്പില്‍വേ ഷട്ടറില്‍ കഴിഞ്ഞവര്‍ഷം ഉണ്ടായതിന് സമാനമായ രീതിയില്‍ റബ്ബര്‍ ബീഡിംഗിന് തകരാറുണ്ടായിട്ടുണ്ട്. ഇതുമൂലം അടിയന്തരഘട്ടത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താനാകുമോയെന്നാണ് കേരളത്തിന്റെ ആശങ്ക. ഇതിനിടെ മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍ നിന്നും ജലം വന്‍തോതില്‍ തുറന്നുവിട്ട് ജലനിരപ്പ് താഴ്ത്താന്‍ തമിഴ്‌നാട് ശ്രമം തുടങ്ങി. ഇവിടെനിന്ന് സെക്കന്‍ഡില്‍ നാലായിരം ഘനയടി ജലമാണ് ശനിയാഴ്ച തുറന്നുവിട്ടത്. ഉപസമിതി അധ്യക്ഷന്‍ ഉപര്‍ജി ഹരീഷ് ഗിരീഷ്, കേരളത്തിന്റെ പ്രതിനിധികളായ ജോര്‍ജ് ദാനിയേല്‍, അസി.എന്‍ജിനിയര്‍ പ്രസീദ്, തമിഴ്‌നാട് പ്രതിനിധികളായ പി.മാധവന്‍, സൗദ്രം എന്നിവര്‍ ഉള്‍െപ്പട്ട സംഘമാണ് ശനിയാഴ്ചത്തെ പരിശോധനയ്ക്ക് എത്തിയത്.അണക്കെട്ടിലെ ജലനിരപ്പ്‌ ഇന്നലെ 138.4 അടിയിലെത്തി.