മുസ്ലീം ആയതിനാലാണ് ഓടയില്‍ വീണു മരിച്ച നൗഷാദിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയതെന്ന് വെള്ളാപ്പള്ളി നടേശന്‍

single-img
29 November 2015

vellappally22_2കോഴിക്കോട്  ഓടവൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ച നൗഷാദിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയത് മുസ്ലീം ആയതിനാലാണെന്ന്  വെള്ളാപ്പള്ളി നടേശന്‍. സമത്വസുന്ദരയാത്രയുടെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

കേരളത്തില്‍ മരിക്കുന്നെങ്കില്‍ മുസ്ലീമായി മരിക്കണം. നൗഷാദ് മരിച്ചപ്പോള്‍ കുടുംബത്തിന് ജോലിയും പത്ത് ലക്ഷം രൂപയും നല്‍കിയതായി വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇവിടെ ജാതിയും മതവുമില്ല. എന്നാല്‍ അപകടത്തില്‍ മരിച്ച ഹാന്‍ഡ്‌ബോള്‍ താരങ്ങളുടെ കുടുംബത്തെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം പാളയത്ത് ഭൂഗര്‍ഭ അഴുക്ക്ചാലില്‍ വീണ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനായി ശ്രമിക്കുമ്പോഴാണ് നൗഷാദിന് ജീവന്‍ നഷ്ടപ്പെട്ടത്.   നൗഷാദിന്റെ വീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നൗഷാദിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും  പറഞ്ഞിരുന്നു. ഇതിനെയാണ് വെള്ളാപ്പള്ളി വിദ്വേഷം വിതയ്ക്കുന്ന രീതിയില്‍ സമീപിച്ചത്.