ക്ഷണിക്കാത്ത വിവാഹത്തിനെത്തിയ ദളിത് യുവാവിനെ തല്ലിക്കൊന്നു

single-img
29 November 2015

fsg-crime-scene-response-unit-01സാംഗ്രൂര്‍ (പഞ്ചാബ്):  ക്ഷണിക്കാത്ത വിവാഹത്തിനെത്തിയ ദളിത് യുവാവിനെ തല്ലിക്കൊന്നു. സാംഗ്രൂരിലെ ഗാഗാ ഗ്രാമത്തിലാണ് സംഭവം.  ജാര്‍ണെയില്‍ സിങ് (40) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം കല്യാണത്തിനെത്തിയ യുവാവിനെ ക്ഷണിക്കാതെയാണ് എത്തിയതെന്നാരോപിച്ച് ഒരു സംഘം തല്ലിക്കൊല്ലുകയായിരുന്നു.

സംഘത്തിന്റെ ആക്രമത്തിനിരയായ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സംഭവത്തില്‍ പോലീസ് രണ്ടു പേരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രശ്‌നസാധ്യത കണക്കിലെടുത്ത് സംഭവസ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.