ബാര്‍കോഴ കേസ് ;മന്ത്രി കെ ബാബുവിന്റെ മൊഴി പുറത്ത്

single-img
29 November 2015

Babuതിരുവനന്തപുരം: ബാര്‍കോഴ കേസില്‍  എക്സൈസ് മന്ത്രി കെ ബാബു വിജിലന്‍സിന് നല്‍കിയ മൊഴി പുറത്ത്. 2013 ഫെബ്രുവരി നാലിന് പ്രീബജറ്റ് മീറ്റിംങ് ചേര്‍ന്നെന്നും, ബാര്‍ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്ന കാര്യം ബാറുടമകളോട് യോഗത്തില്‍ പറഞ്ഞതായും ബാബു മൊഴി നല്‍കിയിട്ടുണ്ട്.

ബിജുരമേശിനെ അറിയാമെങ്കിലും കൂടുതല്‍ ഇടപഴകിയിട്ടില്ലെന്നും 2013 ഫെബ്രുവരി നാലിന് പ്രീബജറ്റ് മീറ്റിംഗ് ചേര്‍ന്നെന്നും എല്ലാ വര്‍ഷവും ഇത്തരത്തില്‍ യോഗം ചേരാറുണ്ടെന്നും ബാബു മൊഴിയില്‍ വ്യക്തമാക്കി.

ബാറുകളുടെ ലൈസന്‍സ് ഫീസ് 22 നിന്ന് 25 ലക്ഷമാക്കി കൂട്ടണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്ത കാര്യം താന്‍ യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഫീസ് 18 ലക്ഷമാക്കി കുറക്കണമെന്ന് ബാറുടമകള്‍ പറഞ്ഞെങ്കിലും ഒരു രൂപ പോലും കുറക്കില്ലെന്ന് താന്‍ പറഞ്ഞതായും ബാബു മൊഴി നല്‍കിയിട്ടുണ്ട്.