സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്ന സുപ്രീംകോടതി വിധി പുനപ്പരിശോധിക്കും-അരുണ്‍ ജെയ്റ്റ്‌ലി

single-img
29 November 2015

arun_jaitleyന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ ലൈംഗികത സംബന്ധിച്ച സുപ്രീംകോടതി  വിധി പുനപ്പരിശോധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്ന വിധിയില്‍ ഉറച്ചു നില്‍ക്കുന്നതായി കഴിഞ്ഞ ഡിസംബറില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

പുതിയ സാഹചര്യത്തില്‍ വിധിയുടെ കാര്യത്തില്‍ മാറി ചിന്തിക്കേണ്ടത് ആവശ്യമാണെന്നാണ ജയ്റ്റ്‌ലി  വ്യക്തമാക്കിയത്. ലക്ഷക്കണക്കിന് പേര്‍ സ്വവര്‍ഗ്ഗ ലൈംഗികതയെ പിന്തുണക്കുമ്പോള്‍ അതിനെതിരെ മുഖം തിരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇതു സംബന്ധിച്ച ഐ.പി.സിയിലെ സെക്ഷന്‍ 377ാം വകുപ്പ് പാര്‍ലമെന്റിന്റെ ഇടപെടലിലൂടെ മാത്രമേ മാറ്റാന്‍ കഴിയൂ എന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.   മാറിയ കാലത്ത് നിയമങ്ങളും മാറ്റേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ഇതിന് അനുകൂലമായി ജയ്റ്റ്‌ലി രംഗത്തെത്തിയത്.