‘തെറ്റ് അംഗീകരിക്കാന്‍ 27 വര്‍ഷം സമയമെടുത്തു’-പി. ചിദംബരത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സല്‍മാന്‍ റുഷ്ദി

single-img
29 November 2015

salman-rushdiഡല്‍ഹി: സല്‍മാന്‍ റുഷ്ദിയുടെ  ‘സാത്തനിക് വേഴ്‌സസ്’ രാജീവ് ഗാന്ധി സര്‍ക്കാര്‍ നിരോധിച്ചത് തെറ്റായിപ്പോയെന്ന  മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ പ്രസ്താവനയ്ക്ക് സല്‍മാന്‍ റുഷ്ദിയുടെ മറുപടി. തെറ്റു തിരുത്താന്‍ എത്ര വര്‍ഷമെടുക്കുമെന്ന ചോദ്യവുമായാണ് സല്‍മാന്‍ റുഷ്ദി രംഗത്ത് വന്നിരിക്കുന്നത്. തെറ്റ് അംഗീകരിക്കാന്‍ 27 വര്‍ഷം സമയമെടുത്തുവെന്നും റുഷ്ദി ട്വിറ്ററിലൂടെ പ്രതികരിച്ചു

27 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാജീവ് ഗാന്ധി സര്‍ക്കാര്‍ സ്വീകരിച്ച നടപടി തെറ്റായിപ്പോയെന്നുള്ള ചിദംബരത്തിന്റെ കുറ്റസമ്മതം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ എന്ത് കൊണ്ടാണിങ്ങനെ പറയുന്നതെന്ന ചോദ്യത്തിന് 20 വര്‍ഷം മുമ്പ് നിങ്ങള്‍ എന്നോട് ചോദിച്ചിരുന്നുവെങ്കിലും ഇങ്ങനെ തന്നെ പറയുമായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരിച്ചിരുന്നു.

1988 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരാണ് ‘സാത്താന്റെ വചനങ്ങള്‍’ നിരോധിച്ചത്. അന്ന് ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിദംബരം.  പുസ്തകം നിരോധിച്ച ആദ്യ രാജ്യമാണ് ഇന്ത്യ. ഇറാന്റെ ആത്മീയനേതാവ് ആയിത്തുള്ള ഖമനേയി റുഷ്ദിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു.സാത്താന്റെ വചനങ്ങളി’ലെ മതനിന്ദ ആരോപണത്തിന് റുഷ്ദി പിന്നീട് മാപ്പുപറഞ്ഞിരുന്നു.