പശുവിനെ കടത്തിയെന്നാരോപിച്ച് ഹരിയാനയില്‍ പൊലീസ് ഒരാളെ വെടിവെച്ചുകൊന്നു; ഏറ്റമുട്ടലിനെ തുടര്‍ന്നാണ് ‘കടത്തുകാരന്‍’ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം

single-img
29 November 2015

2532_LuckyOliver-4685135-blog-firing_gunചണ്ഡീഗഡ്: പശുവിനെ കടത്തിയെന്നാരോപിച്ച്  ഹരിയാനയിലെ കുരുക്ഷേത്രയില്‍ പൊലീസ് ഒരാളെ വെടിവെച്ചുകൊന്നു. വെടിവെപ്പില്‍ മറ്റ് മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പൊലീസുമായുള്ള ഏറ്റമുട്ടലിനെ തുടര്‍ന്നാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

പശുവിനെ ഒരുസംഘമാളുകള്‍ പിക്ക് അപ് വാനില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും നാട്ടുകാരും പൊലീസ് ഇത് തടഞ്ഞപ്പോള്‍ അവരെ ഇടിച്ച തെറിപ്പിച്ച വാഹനം മുന്നോട്ടെടുത്തെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സംഘത്തിലുണ്ടായവര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തെന്നും പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് പൊലീസ് ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഒരു ‘കടത്തുകാരന്‍’ കൊല്ലപ്പെട്ടുവെന്നും സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.