പാതിരപ്പള്ളി വില്ലേജ് ഓഫിസ് കോടതി ഉത്തരവിനെ തുടർന്നു ജപ്തി ചെയ്തു

single-img
29 November 2015

jepthiആലപ്പുഴ: വില്ലേജ് ഓഫിസ് കോടതി ഉത്തരവിനെ തുടർന്നു ജപ്തി ചെയ്തു. പാതിരപ്പള്ളി വില്ലേജ് ഓഫിസും കെട്ടിടം നിൽക്കുന്ന അഞ്ചു സെന്റ് സ്ഥലവുമാണ് കോടതി ഉത്തരവിനെ തുടർന്നു ജപ്തി ചെയ്തത്. പുന്നപ്ര വണ്ടാനം വലിയപറമ്പിൽ തങ്കപ്പനാശാരിയുടെ സ്ഥലം 1990ൽ സർക്കാർ ആവശ്യത്തിന് ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇൗ ഇനത്തിൽ ഇവർക്കു കിട്ടേണ്ട 3,60,000 രൂപ നൽകാതിരുന്നതിനെ തുടർന്ന് ഇവർ കോടതിയെ സമീപിച്ചു.തുടർന്നാണു വില്ലേജ് ഓഫിസും സ്ഥലവും ജപ്തിചെയ്യാൻ ആലപ്പുഴ സബ് കോടതി ഉത്തരവിട്ടത്.  കോടതിയിൽ നിന്ന് എത്തിയ ആമീൻ വില്ലേജ് ഓഫിസ് കെട്ടിടത്തിൽ നോട്ടിസ് പതിച്ച് ഉത്തരവു നടപ്പാക്കി.