തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു

single-img
29 November 2015

teluമേധക്: തെലങ്കാനയില്‍ കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു. മേധക് ജില്ലയില്‍ ശനിയാഴ്ച്ച രാവിലെയാണ് മൂടാത്ത കുഴല്‍ക്കിണറിലേക്ക് കുഞ്ഞ് വീണത്. പുല്‍കാല്‍ മണ്ഡലിലെ ബൊമ്മാറെഡ്ഡിഗുഡം ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളി ദമ്പതികളുടെ മകനാണ് മരിച്ച രാകേഷ്.

അടുത്തുള്ള വയലില്‍ ജോലിചെയ്തിരുന്ന മാതാപിതാക്കള്‍ കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലിലാണ് കുഴല്‍ക്കിണറില്‍ വീണതറിഞ്ഞത്. പോലിസ്, റവന്യു, വനിതാ-ശിശു സംരക്ഷണ വകുപ്പുകളും മെഡിക്കല്‍ സംഘവും ചേര്‍ന്ന നടത്തിയ  രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.