ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുമായി ആഭ്യന്തര മന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് പ്രതി അക്ബര്‍

single-img
29 November 2015

rahul-reshmi1കൊച്ചി: ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിന് ആഭ്യന്തര മന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പ്രതി അക്ബര്‍. ആഭ്യന്തര മന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ക്ക് റാക്കറ്റുമായി ബന്ധമുണ്ട്. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് അക്ബര്‍ ആരോപണം ഉന്നയിച്ചത്.

ഈ മാസം പതിനെട്ടിനാണ് കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം അറസ്റ്റിലായത്. രാഹുലും രശ്മിയും മോഡലുകളും അടങ്ങുന്ന സംഘത്തെ ഇടപാടുകാരെന്ന വ്യാജേന വിളിച്ചു വരുത്തിയ ശേഷം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.