പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് നടപടി ഇരട്ട നീതി: പ്രതിപക്ഷം

single-img
29 November 2015

sivankuty_734974eനിയമസഭയിലെ കൈയാങ്കളിയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് നടപടി ഇരട്ട നീതിയെന്ന് പ്രതിപക്ഷം. നിയമസഭയിലെ പരമാധികാരി സ്പീക്കറാണെന്നും ഇത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിച്ചുവെന്ന് വി ശിവന്‍കുട്ടി എംഎല്‍എ പ്രതികരിച്ചു. ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ പ്രതിഷേധം ശരിയായിരുന്നു എന്നും ശിവന്‍കുട്ടി പറഞ്ഞു.നേരത്തെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ നടന്ന കയ്യാങ്കളിയില്‍ ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിന്നു . രണ്ട് ലക്ഷം രൂപയുടെ പൊതു മുതല്‍ നശിപ്പിച്ചതിനാണ് കേസ്.