അസഹിഷ്ണുതയ്‌ക്കെതിരെ രമേശ് ചെന്നിത്തലയുടെ ബ്ലോഗ്

single-img
28 November 2015

rameshഅസഹിഷ്ണുത എല്ലാ അതിരുകളും ലംഘിക്കുന്നതായി രമേശ് ചെന്നിത്തല ബ്ലോഗിൽ  കുറിച്ചു. രാജ്യത്തിന്റെ സഹിഷ്ണുത സംരക്ഷിക്കേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേഷികമാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ എതിര്‍ക്കാനുള്ള ആര്‍ജവം നാം കാണിക്കേണ്ടിയിരിക്കുന്നു.അവിശ്വാസവും, അസഹിഷ്ണുതയും, മുഖമുദ്രയാക്കിയ ഒരു ഭരണകൂടമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഇപ്പോള്‍ നയിക്കുന്നതെന്ന സത്യം നമ്മെ നിരന്തരം അലോസരപ്പെടുത്തുന്ന ഒന്നാണ്. കഴിഞ്ഞ കുറെ മാസങ്ങളായി നമ്മള്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് വളരെയധികം ആശങ്കയോടെ ചര്‍ച്ച ചെയ്യുന്നു. 1992 ലെ ബാബറി മസ്ജിദ് ധ്വംസന കാലത്ത് പോലും കാണാത്ത തരത്തിലുള്ള ഭയവും , ഭീതിയും ന്യുനപക്ഷങ്ങളില്‍ ആഴ്ന്നിറങ്ങിക്കഴിഞ്ഞു എന്നും ചെന്നിത്തല ബ്ലോഗിൽ  കുറിച്ചു