തെലങ്കാനയില്‍ ഒരു വയസുകാരന്‍ മുറ്റത്തെ കുഴല്‍കിണറില്‍ വീണു;രക്ഷാ പ്രവര്‍ത്തനം തുടരുന്നു

single-img
28 November 2015

wellഹൈദരാബാദ്: തെലങ്കാനയിലെ മെഡാക് ജില്ലയില്‍ ഒരു വയസുകാരന്‍ മുറ്റത്തെ കുഴല്‍കിണറില്‍ വീണു.   രാവിലെ ഏഴോടെയാണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രാകേശ് എന്ന കുഞ്ഞ് അപകടത്തില്‍ പെട്ടത്. മുപ്പത് അടിതാഴ്ചയുള്ള കുഴല്‍ കിണറിന്റെ മുകള്‍ ഭാഗം മൂടാതിരുന്നതാണ് അപകട കാരണം. പൊലീസും മെഡിക്കല്‍ വിഭാഗവും സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.