പോലീസ് നിയമനത്തട്ടിപ്പ് കേസ് പ്രതി ശരണ്യയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഭയക്കുന്നുണ്ടോ?

single-img
28 November 2015

sudheera-umman-chenniമുതിർന്ന കോൺഗ്രസ്  നേതാവുമായുളള സംസാരത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും അദ്ദേഹത്തിൻറെ ഉത്തരങ്ങളും മൗനത്തിൽ കുതിർന്ന ചിരിയുമാണ് എഴുത്തിനാധാരം.

sv-pradeepപ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് എഴുതുന്നു

പോലീസ് നിയമനത്തട്ടിപ്പ് കേസ് പ്രതി ശരണ്യയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഭയക്കുന്നുണ്ടോ?
മുഖ്യമന്ത്രി കസേരയിലേക്കുളള ചെന്നിത്തലയുടെ ദൂരം വലുതാക്കണമെന്നാഗ്രഹിക്കുന്നവർ ആരൊക്കെ?

ആദ്യത്തെ ചോദ്യത്തോട് വ്യക്തവും ശക്തവുമായി പ്രതികരിച്ച നേതാവ് രണ്ടാമത്തെ ചോദ്യത്തിൽ മറുചോദ്യം ഉന്നയിച്ചു. അതിനുളള മറുപടിയോട് അദ്ദേഹത്തിൻറെ  നിറഞ്ഞ പുഞ്ചിരി മറുപടി ആയതാണ് ഇത്തരം കുറിപ്പിൻറെ പ്രസക്തിയും രാഷ്ട്രീയവും.

പോലീസ് നിയമന തട്ടിപ്പ് കേസിനും സോളാർ തട്ടിപ്പ് കേസിനും നിയമപരമായും രാഷ്ട്രീയമായും സമാനതകൾ ഏറെയാണ്. പോലീസ് നിയമനത്തട്ടിപ്പ് കേസിൽ ആരോപണവിധേയൻ മുഖ്യമന്ത്രിപദവി സ്വപ്നം കാണുന്ന വിശാല ഐ ഗ്രൂപ്പിൻറെ ശിൽപി. സോളാറിൽ ഉമ്മൻചാണ്ടിക്കും കൂട്ടുകാർക്കും എതിരായ വാർത്തകൾ (മന്ത്രിസഭായോഗ രഹസ്യങ്ങൾ) വരെ നിരന്തരം മാധ്യമങ്ങൾക്കെത്തിച്ച വിഭാഗത്തിൻറെ അമരക്കാരൻ.

നിയമനതട്ടിപ്പിൻറെ കോക്കസ് തുടങ്ങുന്നത് ചെന്നിത്തലയുടെ പി എ വേണുവിലൂടെയും യൂത്ത്കോൺഗ്രസ് നേതാവ് നൈസലിലൂടെയും ഇവരുടെ ഇടനിലക്കാരി ശരണ്യയിലൂടെയും. ആഭ്യതരമന്തിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് പോലീസിൽ ജോലി വാഗ്ദനം ചെയ്ത് കോടികൾ തട്ടിയെടുത്തു എന്നാണ് ആരോപണം.

കൂടാതെ ശരണ്യ ആഭ്യന്തരമന്ത്രിയുടെ ഭാര്യയുടെ ആശ്രിതയും വാല്യക്കാരിയും എന്ന് വെളിപ്പെടുത്തുന്നത് ശരണ്യയുടെ അമ്മയാണ്. ജോപ്പനും സരിതയും മുഖ്രമന്ത്രിയുടെ ഓഫീസും മകനും മകളും എല്ലാം സോളാർകേസിൻറെ പഴകിയ ഇമേജുകളായി ഓരോരുത്തരുടേയും മനസിൽ ഉളളതിനാൽ ഇരുകേസുകളുടേയും സമാനത നിലവിൽ സജീവ ചർച്ചയാണ്.

സരിതയും അമ്മയും പ്രത്യക്ഷമായും ചെന്നിത്തല വിഭാഗം രഹസ്യമായും കത്തിച്ചു വിട്ട സോളിറിൽ പോലീസ് നിയമനതട്ടിപ്പ് കേസ് കൂട്ടിമുട്ടുമ്പോൾ ശരണ്യയും അമ്മയും പ്രത്യക്ഷമായും ഉമ്മൻചാണ്ടി വിഭാഗം പരോക്ഷമായും ആട്ടക്കഥ രചിക്കുന്നു. അടുത്ത നിയമസഭാകക്ഷി നേതൃസ്ഥാനത്തിനായി ചെന്നിത്തല ക്യാമ്പ് ദില്ലി സജീവ പ്രവർത്തന മേഖല ആക്കിയിരിക്കുന്ന സമയത്ത് പുറത്ത് വരുന്ന നിയമനത്തട്ടിപ്പ് രഹസ്യങ്ങളേയും  ശരണ്യയേയും, നേതാവ് എത്ര പ്രതിരോധിച്ചാലും രമേശ് ചെന്നിത്തല എങ്ങനെ ഭയക്കാതിരിക്കും!!!!!

രമേശ് ചെന്നിത്തലയുടെ ക്ലീൻ ഇമേജ് തകർക്കാൻ പാർട്ടിക്കുളളിൽ ബോധപൂർവ്വ ശ്രമം നടക്കുന്നോ? ചോദ്യം കേട്ടപാതി കേൾക്കാത്ത പാതി നേതാവിൽ നിന്ന് പ്രതികരണം ഉണ്ടായി. സംശയമെന്ത്? ഉമ്മൻ ചാണ്ടിയും സുധീരനുമാണോ എന്ന മറുചോദ്യത്തിന് നിറഞ്ഞ പുഞ്ചിരി ആയിരുന്നു മറുപടി. ആ പുഞ്ചിരിയിലാണ് കോൺഗ്രസ് രാഷ്ട്രീയത്തിൻറെ നാനാർത്ഥം ഒളിഞ്ഞിരിക്കുന്നത്.

അടുത്ത നിയമസഭാകക്ഷിനേതാവ് കസേര കളിയിൽ ഫൈനൽ ലാപ്പിലാണ് ഉമ്മൻചാണ്ടിയും സുധീരനും ചെന്നിത്തലയും. ഉമ്മൻചാണ്ടിക്ക് കറുപ്പ് സോളാറെങ്കിൽ പോലീസ് നിയമനത്തട്ടിപ്പ് രമേശ് ചെന്നിത്തലയ്ക്ക് കറുപ്പാക്കണം. പ്രതിഛായ കഴിഞ്ഞാൽ കോൺഗ്രസിൽ പിന്നെ കൂട്ടികിഴിയ്ക്കൽ ഉണ്ടാവുക ജാതിമത സമവാക്യമാണ്.

ആ കണക്കിൽ ശത്രുവിൻറെ ശത്രു മിത്രവും കൂടിയായാൽ ഉമ്മൻചാണ്ടി സുധീരൻ ഫോർമുലയ്ക്കാവും രാഷ്ട്രീയശക്തി കൂടുതൽ. മറ്റു ദിശയിലെ കാറ്റ് അനുകൂലമാക്കാൻ പെട്ടെന്ന് ചായുന ചെറുതല്ലാത്ത വലിയ മരങ്ങൾ നിരവധി ഉണ്ടുതാനും. കോൺഗ്രസാണ്, കരുക്കൾ നീക്കികൊണ്ടിരുന്നാൽ മാത്രം പോരാ രാജാവിനെ വെട്ടി തലയെടുത്ത് വിജയിക്കണം. അതുവരെ കളങ്ങളിലെ വഴുവഴുപ്പ് അതി ശക്തമായിരിക്കും.