ഊമകളുടെയും ബധിരരുടെയും ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക് നേടി കൊടുത്ത ടീം അംഗം പട്ടിണി മാറ്റാന്‍ വേണ്ടി വഴിയരികില്‍ കച്ചോരി വില്‍ക്കുന്നു

single-img
28 November 2015

cricketവഡോദര: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ ജയിപ്പിച്ച താരം പട്ടിണി കൊണ്ട് നട്ടം തിരിഞ്ഞ് മറ്റു ജോലികള്‍ ചെയ്യുന്നു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഇല്ല! അങ്ങനൊരു താരത്തിന് പട്ടിണി കിടക്കേണ്ടി വരുമെന്ന് ക്രിക്കറ്റ് മതമായി സ്വീകരിച്ച ഇന്ത്യാക്കര്‍ക്ക്  സങ്കല്പ്പിക്കാന്‍ കഴിയില്ല. എന്നാല്‍ സംഭവം സത്യനാണ്. പത്ത്‌ വര്‍ഷം മുമ്പ്‌ നിര്‍ണായകമായ അര്‍ദ്ധ സെഞ്ചുറികളിലൂടെ ഊമകളുടെയും ബധിരരുടെയും ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിച്ച താരം ഇമ്രാന്‍ ഷെയ്‌ക്കാണ് തന്റെ പട്ടിണി മാറ്റാന്‍ വേണ്ടി വഴിയരികില്‍ മൂങ്‌ കച്ചോരി വില്‍ക്കുന്നത്.

കഴിഞ്ഞ ഒരാഴ്‌ചയായി ഇമ്രാന്‍ ഓള്‍ഡ്‌ പദ്ര റോഡിലെ സ്‌റ്റാളിലാണ്‌ കച്ചോരി വില്‍ക്കുന്നത്‌. കുടുംബത്തിന്റെ സാമ്പത്തികം മോശമായതിനെ തുടര്‍ന്നാണ്‌ ക്രിക്കറ്റില്‍ നിന്നും തിരിഞ്ഞ്‌ കച്ചോരി വില്‍ക്കേണ്ട അവസ്‌ഥ ഈ ഓള്‍ റൗണ്ടര്‍ക്ക്‌ ഉണ്ടായത്‌. ക്രിക്കറ്റ്‌ തന്റെ പാഷനാണ്‌ കളിക്കാന്‍ താന്‍ എപ്പോഴും ആഗ്രഹിക്കുന്നു എന്നാല്‍ തന്റെ സാമ്പത്തിക അടിത്തറ മോശമാണെന്നും ഇമ്രാന്‍ വ്യക്‌തമാക്കി.

ഊമകളുടെയും ബധിരരുടെയും ക്രിക്കറ്റ്‌ മത്സരം തനിക്ക്‌ പണം സമ്പാദിക്കാന്‍ സഹായകമായില്ല. അതിനാല്‍ തന്റെ ഭാര്യയുടെ സഹായത്തോടെ കച്ചോരി വില്‍പ്പന ആരംഭിക്കുകയായിരുന്നെന്നും ഇമ്രാന്‍ പറഞ്ഞു. ഇപ്പോള്‍ ഗുജറാത്ത്‌ റിഫൈനറിയില്‍ തനിക്കൊരു താത്‌ക്കാലിക ജോലിയും ലഭിച്ചിട്ടുണ്ട്‌, തന്റെ പരിശീലകന്‍ നിതേന്ദ്ര സിംഗിനോട്‌ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

15-ാം വയസിലാണ്‌ ഇമ്രാന്‍ ക്രിക്കറ്റ്‌ കളിച്ച്‌ തുടങ്ങിയത്‌. ടിവിയിലെ ക്രിക്കറ്റ്‌ മത്സരങ്ങള്‍ കണ്ട്‌ താത്‌പര്യത്തിലാണ്‌ അദ്ദേഹം ക്രിക്കറ്റ്‌ കളി ആരംഭിച്ചത്‌.  ഇമ്രാന്‍ ഗുജറാത്ത്‌ ടീമിലും അവിടെ നിന്ന്‌ ഇന്ത്യന്‍ ടീമിലും എത്തുകയായിരുന്നു. 2005 ലോകകപ്പില്‍ നേപ്പാളിനെതിരെ 70, ന്യൂസീലാന്‍ഡിനെതിരെ 60, പാകിസ്‌താനുമായി 62 റണ്‍സും നേടി ടീമിന്‌ ലോകകപ്പ്‌ നേടികൊടുത്തു. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 40 റണ്‍സും മൂന്ന്‌ വിക്കറ്റും ഇമ്രാന്‍ നേടി.