സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നു; ദേശീയ കണക്കില്‍ കേരളത്തിന് അഞ്ചാം സ്ഥാനം

single-img
28 November 2015

cyber-crime_1തിരുവനന്തപുരം: സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതായി കണക്കുകള്‍. 2014 -15 വര്‍ഷം സംസ്ഥാനത്ത് 1558 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ഈ വര്‍ഷം നവംബര്‍മാസം വരെ മാത്രം 1800 കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ദേശീയ കണക്കില്‍ സൈബര്‍ കേസുകളില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. മൊത്തം സൈബര്‍ കേസുകളുടെ അഞ്ച് ശതമാനവും കേരളത്തിലാണെന്നതും ശ്രദ്ധേയമാണ്.

ഇന്റര്‍നെറ്റും ഫേസ് ബുക്കും ദുരുപയോഗം ചെയ്തകേസുകള്‍ 800 എണ്ണവും മൊബൈലുമായി ബന്ധപ്പെട്ട കേസുകള്‍ 1100 എണ്ണവും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. വ്യാജപ്രൊഫൈല്‍ നിര്‍മ്മാണമടക്കമുള്ള ഈകേസുകളിലെ പ്രതികളെല്ലാം 18നും 30നും ഇടയില്‍ പ്രായമുളളവരാണ്.

18 വയസ്സില്‍ താഴെയുള്ള പ്രതികളുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ദ്ധനവുണ്ട്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 180 എണ്ണം ഗുരുതരമായ സൈബര്‍ കുറ്റങ്ങളാണെന്നും സംസ്ഥാന – ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.