മാഗി നൂഡില്‍സിന് പിന്നാലെ നെസ്ലെയുടെ പാസ്തയിലും ഈയത്തിന്റെ അളവ് കൂടുതല്‍

single-img
28 November 2015

pazzta മാഗി നൂഡില്‍സിന് പിന്നാലെ നെസ്ലെയുടെ പാസ്തയും വിവാദത്തില്‍. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പാസ്തയില്‍ അനുവദനീയമായതിലും കൂടിയ അളവില്‍ ഈയത്തിന്റെ അംശം കണ്ടെത്തിയത്.

മാഗി നൂഡില്‍സില്‍ ഈയത്തിന്റെ അളവ് അനുവദനീയമായതിലും കൂടിയ അളവില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജൂണില്‍ ഇത് രാജ്യവ്യാപകമായി നിരോധിച്ചിരുന്നു. എന്നാല്‍, ഈ മാസം മുതല്‍ ഉത്പന്നം വിപണിയിലെത്തി. ഇതിനുപിന്നാെലയാണ് നെസ്ലെയുടെ മറ്റൊരുത്പന്നത്തിന് ഇതേ പ്രശ്‌നമുണ്ടെന്ന റിപ്പോര്‍ട്ട് വരുന്നത്.

ജൂണ്‍ പത്തിന് ശേഖരിച്ച പാസ്ത സാമ്പിളുകളാണ്  പരിശോധിച്ചത്. ഈ പരിശോധനയില്‍ സാമ്പിളില്‍ 6 പാര്‍ട്‌സ് പെര്‍ മില്യണ്‍ (പി.പി.എം.) ഈയമാണ് കണ്ടെത്തിയത്. 2.5 പി.പി.എമ്മാണ് അനുവദനീയമായ അളവ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നെസ്ലെ കമ്പനിയുടെ മോഡിനഗറിലെ വിലാസത്തിലയച്ച കത്ത് കൈപ്പറ്റാനാളില്ലാതെ തിരിച്ചെത്തിയിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്നും കമ്പനിയുെട ഉത്പന്നങ്ങളെല്ലാം സുരക്ഷിതമാണെന്നും നെസ്ലെ പ്രതികരിച്ചു.