‘എന്റെ കട’ ചന്തവിള ശാഖ മേയർ അഡ്വ. വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു • ഇ വാർത്ത | evartha
Local News, Thiruvananthapuram

‘എന്റെ കട’ ചന്തവിള ശാഖ മേയർ അഡ്വ. വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു

indexചന്തവിള,തിരുവനന്തപുരം: കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റ് ശൃംഖലയായ ‘എന്റെ കട’യുടെ ചന്തവിള ശാഖ തിരുവനന്തപുരം കോർപറേഷൻ മേയർ അഡ്വ. വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചന്തവിള കൗൺസിലർ ബിന്ദു എസിന് ആദ്യ വില്പനയും നടത്തി.

കേരളമൊട്ടാകെയുള്ള അനേകം ഉത്പാതകരുടേയും വിതരണക്കാരുടേയും കൂട്ടായ്മയായ സിസ്സിൽ റീട്ടെയിൽ മാനേജ്മെന്റിന്റെ കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റ് സംരംഭമാണ് ‘എന്റെ കട’. കേരളത്തിലെ 1000 പഞ്ചായത്തുകളിൽ ഈ ശൃംഖല പ്രവർത്തിക്കുന്നുണ്ട്.

കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ, മറ്റ് സ്വാശ്രയ സംഘങ്ങൾ എന്നിവർ നിർമ്മിക്കുന്ന ഗുണനിലവാരമുള്ളതും തനതായതുമായ ഉത്പന്നങ്ങളാണ് പ്രധാനമായും ‘എന്റെ കട’ വഴി ലഭ്യമാക്കുന്നത്. അതത് പഞ്ചായത്തുകളിൽ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ‘എന്റെ കട’ ബ്രാഞ്ചൈസി സ്വന്തമാക്കാനുള്ള സൗകര്യവും സിസ്സിൽ റീട്ടെയിൽ മാനേജ്മെന്റ് ഒരുക്കിയിട്ടുണ്ട്.

ചന്തവിള കൗൺസിലർ ബിന്ദു എസ്, സിസ്സിൽ ഗ്രൂപ്പ് എം.ഡി സാബു, ‘എന്റെ കട’ ചന്തവിള ശാഖയുടമ സുരേഷ് കുമാർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.