കൂട്ടവധശിക്ഷ നടപ്പിലാക്കാൻ സൗദി ഒരുങ്ങുന്നതായി റിപ്പോർട്ട്

single-img
27 November 2015

87d43eacd151c7b54eb1f33ced19559c1b5bd147ലണ്ടൻ: കുറ്റവാളികളുടെ കൂട്ടവധശിക്ഷ നടപ്പിലാക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നതായി മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റങ്ങൾക്ക് വധശിക്ഷ വിധിക്കപ്പെട്ട 55 പേരാണ് സൗദി ജയിലുകളിൾ കഴിയുന്നത്.

വധശിക്ഷ കാത്ത് നടത്തിയവരിൽ 52 പേരുടെ വധ ശിക്ഷ അടുത്തുതന്നെ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ ശിക്ഷ ഒരു ദിവസം തന്നെ നടപ്പാക്കാനാണ് സൗദി ആലോചിക്കുന്നതെന്നും സംഘടന റിപ്പോർട്ട് ചെയ്യുന്നു. പ്രായപൂർത്തിയാവാത്ത മൂന്നുപേരും ഇവരിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. ലോക ശ്രദ്ധയാകർഷിച്ച അലി അൽ നിമർ, അബ്ദുല്ല അൽസഹർ, ഹുസൈൻ അൽ മറൂൺ എന്നിവരാണ് ഇവർ.

ഈവർഷം ഇതേവരെ 151 പേരുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കിയിട്ടുണ്ട്. 1995 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 2014ൽ 90 പേരെയാണ് രാജ്യത്ത് വധശിക്ഷയ്ക്ക് വിധിച്ചത്.