നിരുത്തരവാദപരമായ പരാമര്‍ശങ്ങളാണ് അസഹിഷ്ണുത എന്ന പേരില്‍ പറയുന്നത് :അരുണ്‍ ജെയ്റ്റ്‌ലി

single-img
27 November 2015

arun_jaitley_1404932613_540x540നിരുത്തരവാദപരമായ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ അസഹിഷ്ണുത എന്ന പേരില്‍ പറയുന്നതെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇപ്പോള്‍ അസഹിഷ്ണുതയാണ് നടക്കുന്നതെങ്കില്‍ അടിയന്തരാവസ്ഥക്കാലത്ത് എന്താണ് നടന്നതെന്ന് ജെയ്റ്റ്‌ലി ചോദിച്ചു. അടിയന്തരാവസ്ഥക്കാലത്താണ് ഏറ്റവും കൂടുതല്‍ മൗലികാവകാശ ലംഘനവും, പൗരവകാശ ലംഘനവും നടന്നത്. ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറിനെ അനുസ്മരിച്ച് നടക്കുന്ന ഭരണഘടനാ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.