ആസാദ് കശ്മീര്‍ പാകിസ്താന്റെയും ജമ്മു ക്ശമീര്‍ ഇന്ത്യയുടേയും ഭാഗമാണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കണം-ഫാറൂഖ് അബ്ദുള്ള

single-img
27 November 2015

farook abdullaശ്രീനഗര്‍: പാക് അധീന കശ്മീര്‍ വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി  മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. പാക് അധീന കശ്മീര്‍ പാകിസ്താനു കീഴിലാണെന്നും അങ്ങനെത്തന്നെ തുടരുമെന്നും ഫാറൂഖ് അബ്ദുള്ള   പറഞ്ഞു.

ഈ യാഥാര്‍ഥ്യം നമ്മള്‍ മനസ്സിലാക്കണം. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയല്ലാതെ ഇന്ത്യ പാക്കിസ്ഥാന്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ല. ജമ്മു ക്ശമീര്‍ ഇന്ത്യയുടെ ഭാഗമാണ്. അതും അങ്ങനെത്തന്നെ തുടരും. യുദ്ധം ഒരു പരിഹാരമല്ല. കുറെ ജീവന്‍ കളയാമെന്നു മാത്രം. ചര്‍ച്ച ചെയ്ത് പരിഹാരത്തിലെത്തുക മാത്രമാണ് മാര്‍ഗം. അദ്ദേഹം പറഞ്ഞു.

അതേസമയം, 1994ലെ പാര്‍ലമെന്റ് പ്രമേയം പാക് അധീന കശ്മീര്‍ ഭരണഘടനാപരമായി ഇന്ത്യയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ് പ്രതികരിച്ചു.