നാഗ്പൂര്‍ ടെസ്റ്റ് ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി

single-img
27 November 2015

India v SA 3rd Test D3നാഗ്പൂര്‍: നാഗ്പൂര്‍ ടെസ്റ്റ് ജയിച്ച് ഇന്ത്യ  പരമ്പര സ്വന്തമാക്കി. സ്പിന്നര്‍മാര്‍ക്ക് മികച്ച പിന്തുണ ലഭിച്ച പിച്ചില്‍ 124 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ത്തിന് ഇന്ത്യ മുന്നിലാണ്.

ടെസ്റ്റിലെ രണ്ട് ഇന്നിംഗിസിലുമായി ഇന്ത്യയുടെ  അശ്വിന്‍ 12 വിക്കറ്റ് നേടി. ഓന്നാമത്തെ ഇന്നിംഗില്‍ ഇന്ത്യ 215 റണ്‍സെടുത്തപ്പോള്‍ 79 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായി. രണ്ടാം ഇന്നിംഗിസില്‍ 310റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നിരാശയായിരുന്നു ഫലം.

മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. പിന്നീട് പ്രതീക്ഷ നല്‍കി പ്രതിരോധം തീര്‍ത്ത ഹാഷിം അംല – ഫാപ് ഡൂപ്ലിസിസ് കൂട്ടുകെട്ടിനെ തകര്‍ത്തതോടെ ഇന്ത്യക്ക് വിജയം സുനിശ്ചിതമായിരുന്നു. 38 റണ്‍സ് എടുത്ത ഹാഷിം ആംലയെ അമിത് മിശ്ര പുറത്താക്കിയതിന് പിന്നാലെ ഡൂപ്ലെസിസും പവലിയനിലേക്ക് മടങ്ങി. 11 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ പരമ്പര നേടുന്നത്.