എസ്‌.എന്‍.ഡി.പിയുടെ സ്‌ഥാപനങ്ങളില്‍ പി.എസ്‌.സി വഴി നിയമനം നടത്താന്‍ തയ്യാറെന്ന്‌ വെള്ളാപ്പള്ളി നടേശന്‍

single-img
27 November 2015

vellappally-natesanകോഴിക്കോട്‌ : എസ്‌.എന്‍.ഡി.പിയുടെ സ്‌ഥാപനങ്ങളില്‍ പി.എസ്‌.സി വഴി നിയമനം നടത്താന്‍ തയ്യാറെന്ന്‌  വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍, മറ്റുള്ള സമുദായങ്ങളും ഇതിന്‌ തയ്യാറാകണം. നക്‌സലിസവും മാവോയിസവും ഉണ്ടാകുന്നത്‌ രാഷ്‌ട്രീയക്കാരുടെ നീതി നിഷേധം കാരണമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

എസ്‌.എന്‍ ട്രസ്‌റ്റിലെ നിയമനത്തിന്‌ വെള്ളാപ്പള്ളി നടേശന്‍ 600 കോടി കോഴ വാങ്ങിയെന്ന്‌ വി.എസ്‌ അച്യുതാനന്ദന്‍ നേരത്തെ ആരോപിച്ചിരുന്നു. വി.എസ്‌  തനിക്കെതിരെ  ഉന്നയിക്കുന്ന തട്ടിപ്പുകള്‍ തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന്‌ വെള്ളാപ്പള്ളി മറുപടിയും നല്‍കിയിരുന്നു.