നൗഷാദിന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി • ഇ വാർത്ത | evartha
Kerala

നൗഷാദിന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

Oommen_Chandy_852753fകോഴിക്കോട്  ഒാട വൃത്തിയാക്കാനിറങ്ങി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ച ഒാട്ടോ ഡ്രൈവർ നൗഷാദിന്റെ  ഭാര്യയ്ക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ജോലി നൽകും. കുടുംബത്തിനു ധനസഹായവും നൽകും. മരിച്ച തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സർക്കാർ വഹിക്കും.