ഖാദി ബോര്‍ഡിന്റെ ചപ്പാത്തിക്കും മുട്ടക്കറിക്കും 30 രൂപ

single-img
27 November 2015

chappathi-eggകണ്ണൂര്‍: ചപ്പാത്തിയും കറിയുമായി ഖാദി ബോര്‍ഡ്.  കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ മുഴുവന്‍ ടൗണുകളിലും വാഹനങ്ങളില്‍ സജ്ജീകരിക്കുന്ന കൗണ്ടറുകളിലൂടെ ചപ്പാത്തി വിതരണംനടത്തുന്നത്. നാല് ചപ്പാത്തിയും വെജിറ്റബിള്‍ അല്ലെങ്കില്‍ മുട്ടക്കറിക്കുംകൂടി 30 രൂപയാണ് ഈടാക്കുന്നത്. റോയല്‍ ചോയ്‌സ് ചപ്പാത്തിയുടെ വിതരണം ഖാദി സംസ്ഥാന ഡയറക്ടര്‍ ഐ.ജവഹര്‍ കണ്ണൂര്‍ മേയര്‍ ഇ.പി.ലതയ്ക്ക് നല്‍കി ഉദ്ഘാടനംചെയ്തു.

മറ്റ് ചപ്പാത്തിക്ക് 200 ഗ്രാം വരുന്ന 20 എണ്ണത്തിന് 20 രൂപ കൊടുക്കേണ്ടിവരുമ്പോള്‍ 400ഗ്രാം വരുന്ന പത്ത് എണ്ണത്തിന്റെ പാക്കറ്റിന് 45 രൂപയാണ് ഈടാക്കുന്നത്. റോയല്‍ ചോയ്‌സ് ചപ്പാത്തി സമ്പൂര്‍ണമായും ഗോതമ്പുപൊടികൊണ്ടാണ് നിര്‍മ്മിക്കുന്നത്.  വിതരണംചെയ്യുന്ന ചപ്പാത്തി പാതി പാകമായ ചപ്പാത്തിയാണ്. വാങ്ങി വീട്ടില്‍ക്കൊണ്ടുപോയി ചൂടാക്കി ഉപയോഗിക്കുകയാണ് വേണ്ടത്.