ലാൽ ജോസിന്റെ പ്രിയശിഷ്യൻ പ്രേക്ഷകരെ നിരാശരാക്കിയില്ല; രാജമ്മ@യാഹു വിജയക്കുതിപ്പ് തുടരുന്നു • ഇ വാർത്ത | evartha
Movies

ലാൽ ജോസിന്റെ പ്രിയശിഷ്യൻ പ്രേക്ഷകരെ നിരാശരാക്കിയില്ല; രാജമ്മ@യാഹു വിജയക്കുതിപ്പ് തുടരുന്നു

Rajamma-at-Yahoo-Movie-Poster1പ്രശസ്ത സംവിധായകൻ ലാൽ ജോസിന്റെ പ്രിയശിഷ്യൻ രഘുരാമ വർമ്മ തന്റെ ആദ്യത്തെ സിനിമയോടെ തന്നെ വിജയം രചിച്ചിരിക്കുന്നു. അദ്ദേഹം സംവിധാനം നിർവഹിച്ച ചിത്രം, രാജമ്മ@യാഹു നിറഞ്ഞ കൈകളോടെ പ്രെക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. വിമർശനങ്ങളെയൊക്കെ കാറ്റിൽപ്പറത്തി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് ചിത്രം.

രാജമ്മ@യാഹു പുറത്തിറങ്ങുന്നതിന് മുൻപ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി മോശം പ്രചാരണങ്ങൾ നേരിട്ടിരുന്നു. റിലീസ് ചെയ്തതിന് ശേഷവും അനേകം വിമർശനങ്ങൾ ചിത്രത്തിനെതിരെ ഉയർന്നു. എന്നാൽ അതെല്ലാം വെറുതെയാണെന്ന് തെളിയിക്കുന്ന തരത്തിലാണ് തിയേറ്ററുകളിലേക്കുള്ള കുടുംബപ്രേക്ഷകരുടെ പ്രവാഹം. കുടുംബപ്രേക്ഷകർ ചിത്രത്തെ നെഞ്ചിലേറ്റിയിരിക്കുകയാണ്. മൂന്ന് കോടിയിലധികമാണ് റിലീസ് ചെയ്ത് ആറ് ദിവസത്തിനകം രാജമ്മ@യാഹു നേടിയ കളക്ഷൻ. വിജയക്കൊടി പാറിച്ച് രാജമ്മ@യാഹു ജൈത്രയാത്ര തുടരുകയാണ്, ഒപ്പം മലയാളത്തിന് പുതിയൊരു സംവിധായകനെയും നൽകി.