സ്വിറ്റ്സർലൻഡിൽ ബുർക്കയ്ക്ക് വിലക്ക്; ധരിച്ചാൽ 9835 ഡോളർ പിഴ

single-img
26 November 2015

abaya-burqa-designsടീകിനൊ,സ്വിറ്റ്സർലൻഡ്: മുസ്ലീം യുവതികൾ ബുർക്ക ധരിക്കുന്നത് നിരോധിച്ചുകൊണ്ട് സ്വിറ്റ്സർലൻഡിൽ പുതിയ നിയമം. ഇനിമുതൽ ബുർക്ക ധരിക്കുന്നതായി കണ്ടാൽ വൻ പിഴയും ഈടാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 9835 ഡോളറാണ് ബുർക്കയ്ക്ക് പിഴയായി ഈടാക്കുക, അതായത് ഏകദേശം ആറര ലക്ഷം രൂപ.

തെക്കൻ സ്വിറ്റ്സർലൻഡിലെ ടീകിനോ പ്രവിശ്യയിലാണ് ആദ്യ പടിയെന്നോണം ബുർക്കാ നിരോധന നിയമം പാസാക്കിയത്. സഞ്ചാരികൾക്കും ഈ നിയമം ബാധമാക്കുമെന്നും അതികൃതർ അറിയിച്ചു. എന്നാൽ ഹെൽമറ്റ്, മുഖംമൂടി, ബാലക്ലേവ് (മുഖത്തെ ചില ഭാഗങ്ങളോഴിച്ചു തലയും കഴുത്തും മുഴുവനായി മൂടുന്ന കമ്പിളിനൂല്‍ത്തുണികൊണ്ട് ഉണ്ടാക്കിയ വസ്ത്രം) തുടങ്ങി മറ്റ് മുഖം മറയ്ക്കൽ വസ്തുക്കൾ ഉപയോഗിക്കുന്നതിന് വിലക്കുകൾ ഇല്ല. ഇവ അനുവദനീയമാണ്, ബുർക്ക ധരിക്കുന്നത് മാത്രമാണ് നിരോധിച്ചിരിക്കുന്നത്.

നിയമം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യം ഇതുവരെ അതികൃതർ തീരുമാനിച്ചിട്ടില്ല. അതേസമയം ആമിനിറ്റി ഇന്റ്ർനാഷണൽ പോലുള്ള മനുഷ്യാവകാശ സംഘടനകൾ ബുർക്കാ നിരോധന നിയമത്തിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. സ്വിറ്റ്സർലൻഡ് സർക്കാരിന്റെ നടപടിയെ ഇവർ അപലപിച്ചു.