ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും

single-img
26 November 2015

rameshസംസ്ഥാനത്ത് ഹര്‍ത്താലുകള്‍ നിയന്ത്രിക്കാനുള്ള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നവംബര്‍ 30 ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.പൊതുസമൂഹത്തില്‍ നിന്ന് ഹര്‍ത്താലിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ ക്രമാതീതമായി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും ചെന്നിത്തല പറഞ്ഞു.ഹര്‍ത്താലിനെതിരെ കേരളത്തില്‍ നിരവധിയാളുകള്‍ പ്രതിഷേധിച്ചിട്ടുണ്ട്. പൊതു സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇക്കാര്യം ആലോചിച്ചത്. ഇത് ഹര്‍ത്താല്‍ നിരോധന ബില്ലല്ല. ഹര്‍ത്താല്‍ നിയന്ത്രണ ബില്ലാണെന്നും ഈ സമ്മേളനത്തില്‍ തന്നെ ബില്ല് പാസാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

 
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം ഉറപ്പാക്കുക, ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടുപ്പിക്കുക, ഭീഷണിപ്പെടുത്തുക, തുടങ്ങിയ കാര്യങ്ങള്‍ക്കുളള വ്യവസ്ഥകളും ബില്ലില്‍ ഉണ്ടാകും. അക്രമ സാധ്യതയുണ്ടെങ്കില്‍ സര്‍ക്കാരിന് ഹര്‍ത്താലിനുള്ള അനുമതി നിഷേധിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടപ്പിച്ചാല്‍ ആറു മാസം വരെ തടവോ പതിനായിരം രൂപ പിഴയോ ആണ് ബില്ലില്‍ ശുപാര്‍ശ ചെയ്യുന്ന ശിക്ഷ.മന്ത്രവാദം തടയാനുളള ബില്ലും തയ്യാറാകുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

 
സംസ്ഥാനത്ത് മന്ത്രവാദത്തിന്റെ പേരില്‍ വര്‍ദ്ധിച്ചു വരുന്ന തട്ടിപ്പുകള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. ബില്‍ പ്രകാരം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട ചുമതല പോലീസിനാണ്.