പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കി നില്‍ക്കേ ബീഫ് പാര്‍ട്ടി നടത്തിയെന്നാരോപിച്ച് രണ്ടു തവണ അക്രമത്തിനിരയായ എംഎല്‍എയെ വിഎച്ച്പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീണ്ടും ആക്രമിച്ചു

single-img
26 November 2015

Untitled-1161

പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കി നില്‍ക്കേ ബീഫ് പാര്‍ട്ടി നടത്തിയെന്നാരോപിച്ച് രണ്ടു തവണ അക്രമത്തിനിരയായ എംഎല്‍എയെ വിഎച്ച്പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീണ്ടും ആക്രമിച്ചു. ജമ്മു കശ്മീരിലെ സ്വതന്ത്ര എംഎല്‍എ എഞ്ചിനീയര്‍ റാഷിദിന് നേരെയാണ് അക്രമണമുണ്ടായത്. റാഷിദും അദ്ദേഹത്തിന്റെ പിആര്‍ഓയും സഞ്ചരിച്ചിരുന്ന വാഹനം കശ്മീരിലെ ഛനാബ് മേഖലയില്‍ ദോദയില്‍ വെച്ച് തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം. യാത്രയ്ക്കിടയില്‍ ദോദയില്‍ വെച്ച് ഇവരുടെ കാര്‍ ഒരു സംഘം വിഎച്ച്പി പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തുകയും കാറിനു നേരെ കല്ലേറും കരി ഓയില്‍ പ്രയോഗവും നടത്തിയ ശേഷം എം.എല്‍.എയെ ആക്രമിക്കുകയുമായിരുന്നു.

എംഎല്‍എ സഞ്ചരിച്ച എസ് യുവി കാറിന്റെ ചില്ലും തകര്‍ത്തു. 20 ഓളം വരുന്ന ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് എഞ്ചിനിയര്‍ റാഷിദ് പറഞ്ഞു. സംഭവങ്ങള്‍ നടക്കുമ്പോള്‍ പൊലീസ് കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നെന്ന് എംഎല്‍എ ആരോപിച്ചു.

എന്നാല്‍ എംഎല്‍എയുടെ സുരക്ഷ കണക്കിലെടുത്ത് ബുള്ളറ്റ് പ്രൂഫ് കാറില്‍ കയറാന്‍ പറഞ്ഞിരുന്നതായും പക്ഷേ എം.എല്‍.എ ഇതിന് തയ്യാറായില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബീഫ് നിരോധനത്തിനെതിരെ എഞ്ചിനിയര്‍ റാഷിദ് ബീഫ് പാര്‍ട്ടി നടത്തിയതിശന തുടര്‍ന്ന് കശ്മീര്‍ നിയമസഭയില്‍ വെച്ച് ബിജെപി എംഎല്‍എമാര്‍ ഇയാള്‍ക്കുനേരെ കയ്യേറ്റ ശ്രമവും എംഎല്‍എക്ക് നേരെ കരിഓയില്‍ ആക്രമണവും നടത്തിയത് വാര്‍ത്തയായിരുന്നു.