കുടുംബ പ്രേക്ഷകരെ കൈയ്യിലെടുത്ത് രാജമ്മ@യാഹു; 6 ദിവസത്തെ കളക്ഷൻ മൂന്ന് കോടി

single-img
26 November 2015

rajamma-at-yahooനവാഗത സംവിധായകൻ രഘുരാമ വർമ്മ ഒരുക്കിയ രാജമ്മ@യാഹുവിന് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ആറ് ദിവസത്തിനകം ചിത്രം വാരിയത് മൂന്ന് കോടിയിലധികം കളക്ഷൻ.

ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ സമ്മിശ്ര പ്രതികരണമായിരുന്നു ആദ്യം ലഭിച്ചത്. പിന്നീട് കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ചാക്കോചന്റെയും ആസിഫ് അലിയുടെയും കോമ്പിനേഷൻ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കലാഭവൻ ഷാജോണിന്റെ പ്രകടനവും ഗംഭീരമാക്കി. ബിജിപാലിന്റെ ഈണത്തിൽ ഒരുങ്ങിയ രാജമ്മ@യാഹുവിലെ ഗാനങ്ങളും ഇതിനോടകം ഹിറ്റായി മാറി. നർമ്മവും പ്രണയവും ഒത്തിണക്കിയ ചിത്രം കുടുംബ പ്രേക്ഷകരെ ഒന്നടങ്കം കൈയ്യിലെടുത്തിരിക്കുകയാണ്.

ലാൽ ജോസിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന രഘുരാമ വർമ്മ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാജമ്മ@യാഹു. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിക്കി ഗൽറാണി, അനുശ്രീ, മാമു കോയ, കലാഭവൻ ഷാജോൺ, രഞ്ജി പണിക്കർ, പാർവതി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. എൽസമ്മ എന്ന ആൺകുട്ടി, പുതിയ മുഖം, പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സിന്ധുരാജാണ് ഈ ചിത്രത്തിന്റെയും തിരകഥ. ഛായാഗ്രഹണം; എസ് കുമാർ, ബിജിപാലാണ് സംഗീതം.