ആറുസ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എക്സ്.യു.വി 500

single-img
26 November 2015

indexലോകോത്തര നിലവാരത്തിൽ ഇന്ത്യൻ നിർമ്മിതമായ വാഹനമാണ് മഹീന്ദ്ര എക്സ്.യു.വി 500. വ്യത്യസ്തമായ രൂപശൈലിയും, മികച്ച ഹാൻഡ്ലിങ്, കരുത്ത് തുടങ്ങിയ കാര്യങ്ങൽ കൊണ്ടുതന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് വാഹനപ്രേമികളുടെ മനസ്സിൽ ഇടം നേടിയ വാഹനം കൂടിയാണത്. ചെറിയ ചില മുഖംമിനുക്കലുകളുമായി ഈ വർഷം പുതിയ എക്സ്.യു.വിയെ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഇപ്പോൾ അതിനൊരു ആറുസ്പീഡ് ഓട്ടോമാറ്റിക് കൂടി ഘടിപ്പിച്ച് വിപണിയിലെത്തിച്ചിരിക്കുകയാണ്.

15.63 ലക്ഷമാണ് എക്സ്.യു.വി ഓട്ടോമാറ്റികിന്റെ മുംബൈ എക്‌സ് ഷോറൂം വില. . ജപ്പാൻ നിർമ്മിത ആറുസ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് എക്‌സ്.യു.വി 500 ൽ മഹീന്ദ്ര ഉപയോഗിച്ചിട്ടുള്ളത്. മഹീന്ദ്ര ഭാവിയിൽ വിപണിയിലെത്തിക്കുന്ന സാങ് യോങ് എസ്.യു.വികളിലും ഈ ഗിയർബോക്‌സ് തന്നെയായിരിക്കും ഉപയോഗിക്കുക.

ഫ്രണ്ട് വീല്‍ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് ഓപ്ഷനുകളോടെ ഡബ്ല്യൂ 8, ഡബ്ല്യൂ 10 മോഡലുകൾ വിപണിയിലെത്തും. ഹിൽ സ്റ്റാർട്ട് അസിസ്റ്റ് അടക്കമുള്ളവയാണ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സവിശേഷതകൾ. ഓൾവീൽ ഡ്രൈവ് വകഭേദത്തിൽ ഇ.എസ്.പിയുമുണ്ട്. മഹീന്ദ്ര സ്‌കോർപിയോയിൽ ഉപയോഗിച്ചിട്ടുള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് എക്‌സ്.യു.വി 500 ൽ ഉള്ളത്. ഓസ്‌ട്രേലിയയിലെ ഡി.എസ്.ഐ വികസിപ്പിച്ച ഗിയർബോക്‌സാണ് സ്‌കോർപിയോയിലേത്.

ആറുസ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി വിപണിയിലെത്തിയ ഹ്യുണ്ടായ് ക്രീറ്റയുമായിട്ടാവും മഹീന്ദ്ര എക്‌സ്.യു.വി 500 ഓട്ടോമാറ്റിക് നേരിട്ട് ഏറ്റുമുട്ടുക.