ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ രണ്ട്‌ പ്രതികളെ കൂടി പോലീസ്‌ പിടികൂടി

single-img
26 November 2015

downloadനെടുമ്പാശ്ശേരിയില്‍ വച്ച്‌ പോലീസില്‍ നിന്നും രക്ഷപെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ രണ്ട്‌ പ്രതികളെ പോലീസ്‌ പിടികൂടി. മുബീന,വന്ദന എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട്‌ പാനപ്പിള്ളത്തെ ആയുര്‍വേദ റിസോര്‍ട്ടില്‍ നിന്നാണ്‌ ഇവര്‍ പിടയിലായത്‌. ഓപ്പറേഷന്‍ ബിഗ്‌ഡാഡി പ്രത്യേക സംഘമാണ്‌ ഇവരെ പിടികൂടിയത്‌. ഇതോടെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ പിടിയിലാകുന്നവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ആഴ്ച നെടുമ്പാശേരിയില്‍ വെച്ച് പൊലീസിനെ വെട്ടിച്ചു കടന്ന ഇവര്‍ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പൊലീസിനെ ഇടിച്ച് തെറിപ്പിച്ചിട്ട് കടന്നു കളയുകയായിരുന്നു.