ശല്യം സഹിക്കവയ്യാതെ അമ്മായിയമ്മയെ മരുമകൾ ഓൺലൈനിൽ വില്പനയ്ക്ക് വെച്ചു

single-img
26 November 2015

unnamedന്യൂഡൽഹി: അമ്മായിയമ്മപ്പോർ അസഹനീയം; ഒടുവിൽ മരുമകൾ നോക്കിയപ്പോൾ ഒരു വഴി തെളിഞ്ഞു. ശല്യക്കാരിയായ ഭർത്താവിന്റെ അമ്മയെ യുവതി ഒടുവിൽ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ വിൽപ്പനയ്ക്കു വച്ചു.

ഫൈഡാ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലാണ് ആരോഗ്യവതിയായ അമ്മായിയമ്മയെ വിൽക്കാനായി യുവതി പരസ്യം പ്രസിദ്ധീകരിച്ചത്.

“60കാരിയായ അമ്മായിയമ്മ, മധുരമായ ശബ്ദം, അയൽവീട്ടുകാരെയെല്ലാം ഒന്നടങ്കം കൊല്ലാൻ ആ ശബ്ദത്തിനാവും. ഒരു മികച്ച ഭക്ഷണ വിമർശക, നിങ്ങളുണ്ടാക്കുന്ന ഒരു ഭക്ഷണവും ഇവർക്കുമുന്നിൽ മികച്ചതായിരിക്കില്ല. അവർ ഒരു മികച്ച ഉപദേശക കൂടിയാണെന്നും, നിങ്ങൾക്ക് ചെയ്യാൻ അവിടെ മികച്ചത് എന്തെങ്കിലും കാണുമെന്നും” എന്നായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം.

“മികച്ച ആരോഗ്യവതിയായ അമ്മായിയമ്മ” എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട പരസ്യത്തിൽ സമാധാനത്തിനുള്ള ഒരു പുസ്തകവുമായി വിൽപ്പന ചരക്ക് വെച്ചുമാറാൻ തയ്യാറാണെന്നും യുവതി വ്യക്തമാക്കിയിരിക്കുന്നു. പരസ്യം പ്രത്യക്ഷപ്പെട്ട് പത്തു മിനിട്ടിനകം അത് നീക്കം ചെയ്തതായും വ്യക്തമാണ്.

പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ക്യുക്കർ ഡോട് കോമിലും സമാന സ്വഭാവമുള്ള പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. “അനുസരണയുള്ള ഭർത്താവിനെ വിൽപ്പനയ്ക്ക്” എന്നതായിരുന്നു ഒരുവർഷം മുമ്പ് പ്രത്യക്ഷപ്പെട്ട പരസ്യം. വളർത്തു മൃഗങ്ങളുടെ വിൽപ്പന നടക്കുന്ന വിഭാഗത്തിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.