നോട്ടുമാല ഉള്‍പ്പെടെ , രാജ്യത്തിന്റെ പരമാധികാരത്തിന്റെ പ്രതീകമായ കറന്‍സി ദുരുപയോഗം ചെയ്യുന്ന ഏത് നടപടിയും ഇനി കുറ്റകരം

single-img
26 November 2015

indian-currency

വ്യക്തികളെ ആദരിക്കാന്‍ ിനി മനാട്ടുമാല ഉപയോഗിച്ചാല്‍ അത് കുറ്റകരം. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം ധനകാര്യവകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ നിര്‍ദേശത്തില്‍ നോട്ടുമാല ഉള്‍പ്പെടെ കറന്‍സി ദുരുപയോഗം ചെയ്യുന്ന ഏത് നടപടിയും കുറ്റകരമാണെന്ന് വ്യക്തമാക്കിയത്.

നോട്ടുമാല നിരോധിച്ചുകൊണ്ട് ഉത്തരവ് രണ്ടുദിനം മുമ്പാണ് പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിന്റെ പ്രതീകമാണ് കറന്‍സിയെന്നും ഇത് ഉപയോഗിച്ച് മാല അണിയിക്കുന്നത് കുറ്റകരമാണെന്നും ത്തരവില്‍ വ്യക്തമാക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും ധനകാര്യവകുപ്പ് ആവശ്യപ്പെട്ടു. പൊതുസ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ പെടുന്നുണ്ട്.

കറന്‍സി മാലയുണ്ടാക്കുന്നതിന് മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള അലങ്കാരങ്ങള്‍ക്ക് ഉപയോഗിച്ചാലും കുറ്റകരമാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇക്കാര്യം ബോദ്ധ്യപ്പെട്ടാല്‍ പോലീസിന് നടപടിയെടുക്കാമെന്നും നിരോധനത്തില്‍ പറയുന്നു. നോട്ടുമാല ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നോട്ടുകള്‍ പെട്ടെന്ന് ഉപയോഗ ശൂന്യമാകാനും നശിക്കാനും മോശമായി പോകാനും കാരണമാകുന്നെന്നാണ് വിലയിരുത്തല്‍.