2015 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നെങ്കിലും വരാനിരിക്കുന്നത് അതിലും വലിയ ചൂടന്‍ വര്‍ഷമാണെന്ന് ലോക കാലാവസ്ഥാ സംഘടന

single-img
26 November 2015

heat-wave_650x400_71433138188

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമാണ് കടന്നുപോകുന്നതെങ്കിലും വരാനിരിക്കുന്നത് ഭീകര ചൂടന്‍ വര്‍ഷമാണെന്ന് യുഎന്‍ ഏജന്‍സിയായ ലോക കാലാവസ്ഥാ സംഘടന. കാലാവസ്ഥാ രേഖകള്‍ അനുസരിച്ച് ഇപ്പോള്‍ അവസാന ഘട്ടത്തിലേക്കു കടക്കുന്ന 2015 ആണ് ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും ചൂടേറിയ വര്‍ഷം. 2015 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച്, അടിസ്ഥാന കാലഘട്ടമായ 1880- 1899നേക്കാളും ആഗോള താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണെന്നാണ് സൂചിപ്പിക്കുന്നത്.

പസഫിക് സമുദ്രത്തിലെ ഉഷ്ണജലപ്രവാഹമായ എല്‍ നിനോ പ്രതിഭാസവും വ്യവസായങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ വാതകങ്ങള്‍ ആഗോളതാപനം വര്‍ധിപ്പിക്കുന്നതും കാരണമാണ് ആഗോള തലത്തില്‍ താപനില വര്‍ദ്ധിക്കുന്നത്. എന്നാല്‍ 2016ല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകാനാണു സാധ്യതയെന്നും കാലാവസ്ഥാ സംഘടന പറയുന്നു.

ആഗോളതാപനം രണ്ടു ഡിഗ്രിയിലെത്താതിരിക്കാനുള്ള ആലോചനകള്‍ക്കായി പാരിസില്‍ അടുത്തയാഴ്ച ആഗോള കാലാവസ്ഥാ ഉച്ചകോടി ചേരുന്നുണ്ട്. 1988നുശേഷം ലോകത്ത് ഇതുവരെ ഏറ്റവും ചൂടുകൂടിയ പത്തു വര്‍ഷങ്ങളാണുണ്ടായിട്ടുള്ളതില്‍ എട്ടും 2005നു ശേഷമാണ്.