വെഞ്ഞാറമൂട് ടൗണില്‍ എത്തുന്ന കാന്‍സര്‍- ഡയാലിസിസ് രോഗികളെ തികച്ചും സൗജന്യമായി ആശുപത്രിയിലെത്തിക്കുന്ന ഒട്ടോറീക്ഷ തൊഴിലാളികളുടെ സ്‌നേഹയാത്ര തുടങ്ങിയിട്ട് 100 ദിവസം പൂര്‍ത്തിയായി

single-img
26 November 2015

Venjaramoodu

വെഞ്ഞാറമൂടുകാര്‍ ഓട്ടോ ഓടിക്കുന്നത് ഉപജീവനത്തിനു മാത്രമല്ല, സഹജീവികള്‍ക്ക് സ്‌നേഹം നല്‍കാനും കൂടിയാണ്. അതിനു തെളിവാണ് കഴിഞ്ഞ നൂറു നാളുകളായി നിര്‍ദ്ധനരായ രോഗികള്‍ക്കു വേണ്ടി ഇവരുടെ കൂട്ടായ്മയിലുണ്ടായ പ്രവര്‍ത്തനങ്ങള്‍. സ്വന്തം വീട്ടില്‍ അടുപ്പു പുകയാന്‍ രാവിലെ ഒട്ടോയുമായി സ്റ്റാന്റില്‍ എത്തുന്നവര്‍ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ മറ്റുള്ളവര്‍ക്കു കൂടി സമന്താഷിപ്പിക്കുന്ന ഒരു അപൂര്‍വ്വ കാഴ്ചയ്ക്കാണ് ഇമപ്പാള്‍ ശവഞ്ഞാറമൂടെന്ന ശകാച്ചു ടൗണ്‍ വേദിയായിക്കൊണ്ടിരിക്കുന്നത്.

പാവങ്ങളെ സഹായിക്കാന്‍ തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം പാവപ്പെട്ടവര്‍ക്കു നല്‍കാന്‍ ഓട്ടോക്കാര്‍ തീരുമാനിച്ചതാണ് ഒരു മഹത്കൃത്യത്തിന് തുടക്കംകുറിച്ചത്. പക്ഷേ ഇത് എത്രനാള്‍ മുന്നോട്ടു കൊണ്ടുപേകാന്‍ കഴിയുമെന്ന് അവര്‍ക്ക് സംശയമുണ്ടായിരുന്നു. ഒട്ടമില്ലാത്ത ദിവസങ്ങള്‍ അനവധിയുള്ളതും മറ്റുമാണ് അവരെ അത്തരത്തില്‍ ചിന്തിക്കാന്‍ മപ്രരിപ്പിച്ചത്. അങ്ങനെ തുടങ്ങിയ ചര്‍ച്ചയാണ് ടൗണിലെത്തുന്ന കാന്‍സര്‍, ഡയാലിസിസ് രോഗികളെ സൗജന്യമായി ആശുപത്രികളിലെത്തിക്കുക എന്ന ആശയത്തിനു തുടക്കം കുറിച്ചത്.

ഈ ഒരു ആശയം മുന്നോട്ടു വന്ന മാത്രയില്‍ തശന്ന തൊളിലാളികള്‍ ആവേശപൂര്‍വ്വം ഇതിന് പിന്തുണ നല്‍കുകയായിരുന്നു. അങ്ങനെ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ രോഗികളെ സൗജന്യമായി ആശുപത്രിയിലെത്തിക്കുന്ന സംരഭത്തിന് അവര്‍ തുടക്കം കുറിച്ചു. ടൗണില്‍ ബസ് ഇറങ്ങുന്നവര്‍ക്ക് ഇത്തരത്തിലൊരു സൗകര്യത്തെപ്പറ്റി മനസ്സിലാക്കിക്കൊടുക്കാന്‍ ഒരു ബോര്‍ഡും ഓട്ടോ സ്റ്റാന്റിനു മുന്നില്‍ അവര്‍ വെച്ചു.

40 പേരടങ്ങുന്ന ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയാണു സ്‌നേഹ യാത്രയ്ക്കു നേതൃത്വം നല്‍കുന്നത്. മാത്രമല്ല ബസ് ഇറങ്ങി ഓട്ടോയെ സമീപിക്കുന്ന രോഗികളെ സന്തോഷപൂര്‍വ്വമാണ് അവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. സ്‌നേഹവും സന്തോഷവും മറ്റുള്ളവര്‍ക്കുകൂടി പകര്‍ന്ന നല്‍കി ജീവിക്കുന്ന ഒരു കൂട്ടമാള്‍ക്കാരുടെ സാന്നിദ്ധ്യം തന്നെ തങ്ങളുടെ രോഗത്തിന് ഒരു ആശ്വാസമാണെന്ന് രോഗികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഒരുപക്ഷേ രോഗികള്‍ സ്റ്റാന്‍ഡിലെത്തുമ്പോള്‍ അവിടെ ഓട്ടോ റിക്ഷ ഇല്ലാത്ത അവസ്ഥ വന്നാല്‍ ബന്ധപ്പെടാന്‍ ബോര്‍ഡില്‍ ഫോണ്‍ നമ്പരും അവര്‍ വെച്ചിട്ടുണ്ട്. സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് എം.എസ്. ഹസനും, സെക്രട്ടറി സജീവനുമാണ്. വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളജ്, പിരപ്പന്‍കോട് സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജ് എന്നിവിടങ്ങളിലേക്ക് ഡയാലിസിസ്- കാന്‍സര്‍ രോഗികളുമായി അവര്‍ യാത്ര തുടങ്ങിയിട്ട് നൂറു ദിനങ്ങള്‍ പൂര്‍ത്തിയാകുകയാണ്.

ഈ നൂറു ദിനങ്ങളില്‍ തങ്ങളുടെ ഓട്ടോകളില്‍ സ്‌നേഹ യാത്ര നടത്തിയ നിര്‍ദ്ധനരായ രോഗികളില്‍ അഞ്ചുപേരെ തിരഞ്ഞെടുത്ത് അവര്‍ക്കു ഒരു ചെറിയ ചികില്‍സാ സഹായമായി 1001 രൂപാ വീതം നല്‍കിയാണ് ഓട്ടോ ഡ്രൈവര്‍മാരുടെ സ്‌നേഹക്കൂട്ടായ്മ ഈ ദിനം ആഘോഷിക്കുന്നത്.സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരുടെ അനുഗ്രഹവും സഹായങ്ങളും ഇവര്‍ക്കുണ്ട്, ഇനിയും ഈ കൂട്ടായ്മ കാലങ്ങളളോളം സഞ്ചരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ.