ഇന്ത്യ- പാകിസ്താൻ ക്രിക്കറ്റ് പരമ്പര ഡിസംബര്‍ 15 മുതല്‍ ശ്രീലങ്കയില്‍ നടക്കും:രാജീവ് ശുക്ല

single-img
26 November 2015

downloadഇന്ത്യ- പാകിസ്താൻ ക്രിക്കറ്റ് പരമ്പര ഡിസംബര്‍ 15 മുതല്‍ ശ്രീലങ്കയില്‍ നടക്കുമെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. ശ്രീലങ്കയില്‍ വെച്ച് പരമ്പര നടത്തിയാല്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ ടീമിന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുമതി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് രാജീവ് ശുക്ല ഇക്കാര്യം അറിയിച്ചത്. ശ്രീലങ്ക വേദിയാക്കാന്‍ ഇന്ത്യാ-പാക് ക്രിക്കറ്റ് ബോര്‍ഡുകള്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.സി.സി.ഐ. പ്രസിഡന്റ് ശശാങ്ക് മനോഹറും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനും ഇക്കാര്യത്തില്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ശ്രീലങ്കയും ഇക്കാര്യത്തില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.