ദൈവങ്ങളുമടയും വിശുദ്ധ ഗ്രന്ഥങ്ങളുടേയും പേരുകള്‍ വില്‍പ്പനച്ചരക്കാക്കരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്

single-img
26 November 2015

supreme courtദൈവങ്ങളുടെയും വിശുദ്ധഗ്രന്ഥങ്ങളുടേയും പേരുകള്‍ വില്‍പ്പനചരക്കാക്കരുതെന്ന് സുപ്രീംകോടതി. രാമായണം, ഖുറാന്‍, ബൈബിള്‍ തുടങ്ങിയ വിശുദ്ധഗ്രന്ഥങ്ങളുടെ പേരുകളും വിവിധ മതങ്ങളില്‍പ്പെട്ട ദൈവങ്ങളുടെ പേരുകളും അതുപോലെയുള്ള ദൈവങ്ങളുടെ ചിത്രങ്ങളും ഒരു സാധനം വില്‍ക്കാനോ അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കോ ഉപയോഗിക്കരുരെന്നാണ് കോടതി ഉത്തരവിട്ടത്.

ചന്ദനത്തിരിയുടെ ലേബലില്‍ രാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ചിത്രങ്ങള്‍ ഉപയോഗിക്കുന്നതും അനുവദിക്കാന്‍ പറ്റില്ലെന്ന് കോടതി പറഞ്ഞു. രാമായണം എന്ന വാക്ക് ട്രേഡ്മാര്‍ക്ക് ചെയ്യാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ടുള്ള അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇത്തരം നീക്കങ്ങള്‍ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ആര്‍.കെ. അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയുണ്ടായി.

രാമായണം എന്ന വാക്കിന് മുമ്പിലോ പിന്നിലോ മറ്റെന്തെങ്കിലും അക്ഷരങ്ങളോ ചിഹ്നങ്ങളോ ഉപയോഗിച്ചാല്‍ ട്രേഡ്മാര്‍ക്ക് ചെയ്യുന്നതിന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ചന്ദനത്തിരികളും സുഗന്ധദ്രവ്യങ്ങളും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ബൗദ്ധികസ്വത്ത് അപ്പലേറ്റ് ബോര്‍ഡ് ഉത്തരവിനെതിരെ ബിഹാര്‍ സ്വദേശി ലാല്‍ബാബു പ്രിയദര്‍ശിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.