അഹ്മദ് മുഹമ്മദിന് പിന്നില്‍ ഭീകര സംഘടനായ ഇസ്ലാമിക്ക്‌ സ്റ്റേറ്റാണെന്ന് പ്രശസ്ത ജീവ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ്

single-img
26 November 2015

richard-dwakinsഅഹ്മദ് മുഹമ്മദിന് പിന്നില്‍ ഐസിസാണെന്ന്  പ്രശസ്ത ജീവ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ്. ക്ലോക്ക് നിര്‍മ്മിച്ചതിന്റെ പേരില്‍ അറസ്റ്റിലായ അഹ്മദ് മുഹമ്മദും കുടുംബവും 150 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിവാദ പ്രസ്താവനയുമായി ഡോക്കിന്‍സ് രംഗത്ത് വന്നത്. ഇത്രയും വലിയ തുക അഹ്മദിനെക്കൊണ്ട് നഷ്ടപരിഹാരം ചോദിപ്പിച്ചതിനു പിന്നില്‍ ഭീകര സംഘടനായ ഇസ്ലാമിക്ക്‌ സ്റ്റേറ്റാണെന്നായിരുന്നു ഡോക്കിന്‍സ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.

അഹ്മദ് വെറും 15 വയസ്സ് മാത്രമുള്ളൊരു കുട്ടിയാണെന്ന് ട്വിറ്ററില്‍ മറുപടി പറഞ്ഞവരോട് 150 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുന്ന ‘കുട്ടി’യാണെന്നായിരുന്നു ഡോക്കിന്‍സിന്റെ മറുപടി. ഐ.ബി ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ മുന്‍നിര്‍ത്തിയാണ് അഹ്മദിന് പിന്നില്‍ ഐ.എസാണെന്ന് ഡോക്കിന്‍സ് പറഞ്ഞത്.

അഹ്മദും കുടുംബവും 150 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം വേണമെന്നും ഇര്‍വിങ്, ടെക്‌സസ് സിറ്റി ഭരണകൂടവും സ്‌കൂള്‍ അധികൃതരും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. 60 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യുമെന്നും പറയുന്നു.